എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

#സ്വന്തം ലേഖകൻ
എം.കെ.മുനീര്‍ |ഫോട്ടോ:മാതൃഭൂമി
എം.കെ.മുനീര്‍ |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കടബാധ്യത തീർത്തു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ ബാധ്യത അടച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് പണം വന്നത്.

ജപ്തിഭീഷണി വാർത്ത വന്നതിനു പിന്നാലെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു.

സി.എച്ച്. മുഹമ്മദ്‌കോയയുടെ വീട് എന്ന നിലയിൽ മുസ്ലിം ലീഗുകാർക്ക് വൈകാരികമായി അടുപ്പമുള്ള വീടാണ് നടക്കാവിലെ ക്രസന്റ് ഹൗസ്. ലീഗിന്റെ ആസ്ഥാനംപോലെ പ്രവർത്തിച്ച വീടാണ്. ജാഫർഖാൻ കോളനിയിൽ മുനീറിന് സ്വന്തമായി വീടുണ്ടായിരുന്നെങ്കിലും അത് കടബാധ്യതമൂലം വിൽക്കുകയായിരുന്നു. അതിനുശേഷമാണ് നടക്കാവിലെ വീട്ടിലേക്ക് മാറിയത്.

Content Highlights: Muslim League settles MK Muneer's 49 lakh debt to save the historic Crescent House. here.