മാതൃഭൂമി പത്രം കത്തിച്ച സംഭവം: പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു

കോഴിക്കോട്: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത രീതിയും തലക്കെട്ടും ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ മാതൃഭൂമി ദിനപത്രം കത്തിച്ച നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ബി.ജെ.പി. പ്രവര്‍ത്തകരാണ് പല ഇടങ്ങളിലായി പത്രം കത്തിച്ചതെന്നും പരിഷ്‌കൃത സമൂഹത്തിന് അപമാനമായ നടപടിയാണിതെന്നും ഇതിനെ ശക്തമായി അപലപിക്കുന്നെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും അറിയിച്ചു. മാതൃഭൂമി പത്രം കത്തിച്ച നടപടിയില്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയനും (എം.ജെ.യു.) പ്രതിഷേധിച്ചു. ഇത്തരം പ്രാകൃത പ്രവൃത്തികളില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും പിന്‍മാറണമെന്ന് എം.ജെ.യു. സംസ്ഥാന പ്രസിഡന്റ് പി.എസ്. രാകേഷും ജനറല്‍ സെക്രട്ടറി മനു കുര്യനും ആവശ്യപ്പെട്ടു.
Content Highlights: KUWJ and MJU against BJP act of Mathrubhumi newspaper burning