കരുനാഗപ്പള്ളിയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കായലിൽ കണ്ടെത്തി

കരുനാഗപ്പള്ളി : കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. കന്നേറ്റി കായലിൽ കൊതുക് മുക്കിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പടനായർകുളങ്ങര തെക്ക്, അറയ്ക്കൽ വീട്ടിൽ, നൗഷാദ് ഷെമീമ ദമ്പതികളുടെ മകൻ, ബിലാൽ(12) നെയാണ് ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായത്. പടനായകുളങ്ങര തെക്ക് ഗവ. വെൽഫെയർ യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
കരുനാഗപ്പള്ളി നഗരസഭ സ്ഥാപിച്ച സിസിടിവിയിൽ കുട്ടി സൈക്കിളുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വിദ്യാർഥിയുടെ ചില വസ്ത്രങ്ങളും ചെരുപ്പും സൈക്കിളും കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തു നിന്നും കണ്ടെത്തി. ഇതോടെയാണ് കന്നേറ്റി കായലിൽ തിരച്ചിൽ തുടങ്ങിയത്.
Content Highlights: 12-year-old Bilal was reported missing since Saturday evening., His bicycle, clothes, and footwear were found near the Kannetti Lake boat race pavilion., Search operations led to the recovery of his body near Kothuku Mukku in Kannetti Lake.