ലോറിയും കാറും കൂട്ടിയിടിച്ചു; CPI മുൻ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്

അപകടദൃശ്യം | ഫോട്ടോ: മാതൃഭൂമി
അപകടദൃശ്യം | ഫോട്ടോ: മാതൃഭൂമി

​കോട്ടയം: തലയോലപ്പറമ്പിൽ മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്. കാനം രാജേന്ദ്രൻ്റെ ഭാര്യ വനജ രാജേന്ദ്രൻ (65) മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് വടകരയിൽ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

എറണാകുളത്തുനിന്നും തലയോലപ്പറമ്പിലേക്ക് ഗ്രാനൈറ്റ് കയറ്റി വന്ന മിനിലോറി എതിരേവന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ രണ്ടുപേരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlights: mini lorry and car colliled in thalayolapparambu vadakara