'മില്‍മ'യുടെ ഡിസൈന്‍ അനുകരിച്ചു; 'മില്‍ന' സ്വകാര്യഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം:  മില്‍മയുടെ ഡിസൈന്‍ അനുകരിച്ചതിന് സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴചുമത്തി കോടതി. 'മില്‍ന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

Content Highlights: A private dairy, Milna, was fined ₹1 crore for copying Milma`s design.