പെയിന്റടിക്കുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതകമ്പിയിൽ തട്ടി; കൊച്ചിയിൽ അതിഥിതൊഴിലാളിക്ക് ദാരുണാന്ത്യം

#മാതൃഭൂമി ന്യൂസ്
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: Screengrab/ Mathrubhumi News
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: Screengrab/ Mathrubhumi News

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ അതിഥിതൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വികാസ് (34) ആണ് മരിച്ചത്. കോർപ്പറേഷൻ കെട്ടിടത്തിൽ പെയിന്റിങ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം. സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാക്കനാടുള്ള കോൺട്രാക്ടറുടെ കീഴിൽ ജോലിചെയ്തുവരികയായിരുന്നു വികാസ്. കോർപ്പറേഷൻ കെട്ടിടം പെയിന്റ് ചെയ്യാനായി ഇരുമ്പ് പൈപ്പിൽ ബ്രഷ് ഘടിപ്പിച്ചിരുന്നു. ഇത് വൈദ്യുതിക്കമ്പിയിൽ മുട്ടി ഷോക്കേൽക്കുകയായിരുന്നു. വികാസിനെ സഹായിക്കാനായി താഴെനിന്ന് ഏണിപിടിച്ച് എത്തിയ രണ്ടുപേർക്കും പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Content Highlights: Worker Electrocuted During Painting Accident in Kochi, Kerala