കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരാത്തത് ഡോക്ടർമാരുടെ നിർദേശപ്രകാരം- മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരാതിരുന്നതിന് വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. ഡോക്ടർമാരുടെ സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് തിരുവനന്തപുരത്തെ പൊതുദർശനം മാറ്റിവെച്ചതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പൊതുദർശനം നടത്താനായിരുന്നു പാർട്ടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മൃതദേഹം വളരെ ദുർബലമായിരുന്നതിനാൽ ദീർഘയാത്ര പാടില്ലെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നു. മന്ത്രി കൂട്ടിച്ചേർത്തു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് മൃതദേഹം എയർ ആംബുലൻസ് വഴി നേരെ കണ്ണൂരിലേക്കായിരുന്നു എത്തിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ പലതരത്തിലുള്ള അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.
Content Highlights: medical advisory for not bringing Kodiyeri's body to thiruvannathapurma- minister