പ്രവിത, മണികണ്ഠന്‍, നിലീന, സൂരജ് എന്നിവര്‍ക്ക് മീഡിയ അക്കാദമി ഫെലോഷിപ്പ്‌

കെപി പ്രവീത, പികെ മണികണ്ഠൻ, നിലീന അത്തോളി, ടി സൂരജ്
കെപി പ്രവീത, പികെ മണികണ്ഠൻ, നിലീന അത്തോളി, ടി സൂരജ്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് മാതൃഭൂമിയിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ അര്‍ഹരായി. 2021-2022 വര്‍ഷത്തെ ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി സീനിയർ സ്റ്റാഫ് റിപ്പോർട്ടർ കെപി പ്രവിതയും((കൊച്ചി ബ്യൂറോ), മലയാള മനോരമ ലീഡർ റൈറ്റർ കെ ഹരികൃഷ്ണനും അർഹരായി. മാതൃഭൂമി ഡല്‍ഹി സീനിയർ കറസ്പോണ്ടന്റ് പികെ മണികണ്ഠൻ സമഗ്ര ഗവേഷക ഫെലോഷിപ്പിനും പൊതു ഗവേഷണ മേഖലയിൽ മാതൃഭൂമി  സബ് എഡിറ്റർമാരായ നിലീന അത്തോളി, ടി സൂരജ് എന്നിവരും അർഹരായി.

75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പിന് അർഹരായവർ: ജിഷാ ജയൻ (ദേശാഭിമാനി), സി അശ്വതി (24 ന്യൂസ്), ഐ സതീഷ് (സമകാലിക മലയാളം വാരിക), പി.കെ മണികണ്ഠൻ (മാതൃഭൂമി), പി സുബൈർ (മാധ്യമം), എം.സി നിഹ്മത്ത് (മാധ്യമം), എൻ.പി സജീഷ് (ചലചിത്രഅക്കാദമി), വി ശ്രീകുമാർ (സ്പൈസസ് ബോർഡ്) എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ് ബാബു അറിയിച്ചു.

പൊതു ഗവേഷണ മേഖലയിൽ എസ്. അനിത (മാധ്യമം), ബി ഉമേഷ് (ന്യൂസ് 18), ബിജു ജി കൃഷ്ണൻ (ജീവൻ ടിവി), കെപിഎം റിയാസ് (മാധ്യമം), ജികെപി വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ്), ലെനി ജോസഫ് (ദേശാഭിമാനി), രമ്യാ മുകുന്ദൻ (കേരളാ കൗമുദി), വി ആർ ജ്യോതിഷ് കുമാർ (വനിത), അനസ് അസീൻ (മാധ്യമം), കെ ആർ അനൂപ് (കൈരളി ന്യൂസ്) അഷറഫ് തൈവളപ്പ് (ചന്ദ്രിക), ടി സൂരജ് (സബ് എഡിറ്റര്‍-മാതൃഭൂമി), നിലീന അത്തോളി(സബ് എഡിറ്റര്‍-മാതൃഭൂമി ഓണ്‍ലൈന്‍), ജി രാഗേഷ്(മനോരമ ഓണ്‍ലൈന്‍, കെ എച്ച് ഹസ്ന (സ്വതന്ത്ര മാധ്യമപ്രവർത്തക) പി ആർ രാജേശ്വരി (എഴുത്ത് മാസിക) എന്നിവർ 10,000  രൂപ വീതമുള്ള ഫെലോഷിപ്പിനും അർഹരായി,

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, പികെ രാജശേഖരൻ, ഡോ. മീന ടി പിള്ള, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുത്തത്.
 

Content Highlights: Media academy media fellowship