നന്നാക്കുന്നതിനിടെ കാറിനുള്ളിൽ രണ്ടരപ്പവൻ; തിരികെകിട്ടിയത് 7വർഷംമുമ്പ് നഷ്ടപ്പെട്ടെന്നു കരുതിയ ആഭരണം

കൊപ്പം: കാറിന്റെ എയര്‍കണ്ടീഷന്‍ തകരാര്‍ പരിഹരിക്കുതിനിടെ ലഭിച്ച രണ്ടരപ്പവന്‍ സ്വര്‍ണാഭരണം കാര്‍ ഉടമയ്ക്ക് തിരിച്ച് നല്‍കി വര്‍ക്ഷോപ്പ് ജീവനക്കാരന്‍. കൊപ്പം പട്ടാമ്പി റോഡിലെ കാര്‍ എസി വര്‍ക്ക് ഷോപ്പിലെ ഷഹീറാണ് പൊന്നിനേക്കാള്‍ വിലയുളള സത്യസന്ധതയുടെ ഉടമ. കാറുടമ നെല്ലായ സ്വദേശി മന്‍സൂര്‍ ഇമ്പാനുവിന്റെ സഹോദരിയുടെ കൈയില്‍നിന്നും ഏഴുവര്‍ഷം മുന്‍പ് നഷ്ടമായ ആഭരണമാണ് തിരികെ ലഭിച്ചത്.
നെല്ലായ വേരങ്കില്‍ മന്‍സൂര്‍ ഇമ്പാനു ചൊവ്വാഴ്ചയാണ് കൊപ്പത്തെ വര്‍ക്ഷോപ്പില്‍ വാഹനമെത്തിച്ചത്. കാറിന്റെ ഗിയര്‍ കണ്‍സോള്‍ ശരിയാക്കുന്നതിനിടെയാണ് സ്വര്‍ണ കൈച്ചെയിന്‍ കണ്ടത്. ഉടന്‍തന്നെ മന്‍സൂറിനെ വിളിച്ച് ഷഹീര്‍ വിവരമറിയിക്കുകയായിരുന്നു. മന്‍സൂര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഏഴുവര്‍ഷം മുന്‍പ് സഹോദരി സെമീറയുടെ കാണാതായ ആഭരണമാണ് ഇതെന്ന് മനസ്സിലായത്.
Content Highlights: A mechanic in Koppam found a 2.5 sovereign gold bracelet while repairing a car and returned it to th