ആൾമാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം: പോലീസ് കേസെടുത്തു

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

വെള്ളറട: ആൾമാറാട്ടം നടത്തി കാരക്കോണം മെഡിക്കൽ കോളേജിൽ എൻആർഐ ക്വാട്ടയിൽ എംബിബിഎസിന് പ്രവേശനം നേടിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വെള്ളറട പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി.ടി. പ്രവീണും റവന്യു ഉദ്യോഗസ്ഥരുമുൾപ്പെടെ 10 പേർക്കെതിരേയാണ് കേസ്. തിരുവനന്തപുരം സ്വദേശി വി.ടി. മോഹനൻ നേരത്തേ വെള്ളറട പോലീസിനു പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

2021-26 അക്കാദമിക് വർഷം എൻആർഐ സീറ്റിന് അർഹതയില്ലാത്ത വിദ്യാർഥിനിക്കായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് എൻആർഐ സീറ്റ് നേടിയെടുത്തെന്നാണ് പരാതി. ഇതുസംബന്ധിച്ച് എല്ലാ ഇടപാടുകളും നടന്നത് തമിഴ്നാട്ടിലാണെന്നും അതിനാൽ കേരള പോലീസിന് കേസെടുക്കാനാകില്ലെന്നുമായിരുന്നു നേരത്തേ സർക്കാർ നിലപാട്. പരാതിക്കാരൻ തമിഴ്നാട് പോലീസിനെയാണ് സമീപിക്കേണ്ടതെന്നും വാദിച്ചു.

Content Highlights: mbbs admission police took case against impersonation