സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മാവേലിക്കര: ചെന്നിത്തലയിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെന്നിത്തല മുണ്ടോലിക്കടവ് തട്ടാരുപറമ്പിൽ ആനിബാബു (56) ആണ് മരിച്ചത്.
ഇന്നുരാവിലെ പത്ത് മണിയോടെ മാവേലിക്കര-പന്തളം റോഡിൽ തഴക്കര ആശുപത്രി ജങ്ഷനും കരയംവട്ടത്തിനും ഇടയിലായിരുന്നു അപകടം. സ്‌കൂട്ടറിൽ പിന്നാലെയെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു.
Content Highlights: 56-year-old Annie Babu died in the accident, Incident occurred on the Mavelikara-Pandalam road, Tipper lorry collided with the scooter from behind