എൻഐഎ വലയിലാക്കിയ വാൻഡൈക്ക് വമ്പൻസ്രാവ്; വടക്കുകിഴക്ക് അസ്വസ്ഥത വിതയ്ക്കാൻ സിഐഎ കൂലിപ്പട?

#പി. മുരളീധരന്‍
മാത്യു ആരോണ്‍ വാന്‍ഡൈക്ക് | ഫോട്ടോ കടപ്പാട്: youtube.com/History NOW
മാത്യു ആരോണ്‍ വാന്‍ഡൈക്ക് | ഫോട്ടോ കടപ്പാട്: youtube.com/History NOW

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരു സാധാരണ സുരക്ഷാ പരിശോധനയ്ക്കിടെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ബാൾട്ടിമോറിൽ നിന്നുള്ള അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക്കിനെ (46) അറസ്റ്റു ചെയ്തത് മാർച്ച് 13-നാണ്. കൊൽക്കത്തയിൽ നിന്നു ദുബായ്, അവിടെനിന്നും പോളണ്ടിലെ വാഴ്സോ... അതായിരുന്ന്രേത അയാളുടെ യാത്രാപരിപാടി. അതേദിവസം ഡൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽ നിന്നും ആറ് യുക്രൈൻ പൗരന്മാരും അറസ്റ്റിലായിരുന്നു. യുഎപിഎയുടെ 18-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്, ഭീകരപ്രവർത്തനം നടത്താനുള്ള ഗൂഢാലോചന, തയ്യാറെടുപ്പ്, ശ്രമം തുടങ്ങിയവയാണ് ഈ വകുപ്പിൽ. സിഐഎയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാൻഡൈക്കിന്റെയും കൂട്ടരുടെയും അറസ്റ്റ് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷാ, വിദേശകാര്യ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഈ സംഘം (കൂടുതൽ പേര് കൂട്ടത്തിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്) അസമിലെ ഗുവാഹാട്ടിയിലിറങ്ങി. അവിടെ നിന്നും നാട്ടുകാർക്കു പോലും പ്രത്യേക അനുമതിപത്രം (റെസ്ട്രിക്ടഡ് ഏരിയ പെർമിറ്റ്) വേണ്ടുന്ന മിസോറാമിലെ മേഖലകളിലേക്ക് പെർമിറ്റില്ലാതെ പോയി. അവിടെ നിന്നും അവർ നിയമവിരുദ്ധമായി അതിർത്തി കടന്ന് മ്യാൻമാറിലെത്തുകയും അവിടെയുള്ള ഇന്ത്യാ വിരുദ്ധ വംശീയ സായുധസംഘങ്ങളെ ഡ്രോൺ യുദ്ധം, ആയുധ പരിശീലനം, ജാമിംഗ് സാങ്കേതികവിദ്യ എന്നിവ പരിശീലിപ്പിച്ചെന്നാണ് ആരോപണം. യൂറോപ്പിൽ നിന്നും വൻതോതിൽ ഡ്രോണുകളും ഉപകരണങ്ങളും മിസോറാം വഴി മ്യാൻമാറിലേക്ക് അവർ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യൻ ഇന്റലിജൻസാണ് വാൻഡൈക്കിന്റെ അറസ്റ്റിനു സഹായകമായ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് വാർത്തയുണ്ട്.

Content Highlights: Arrest of US citizen Matthew Aaron Vandyke by NIA for alleged illegal activities., Evidence of drone warfare and militant training linked to Myanmar border regions., Potential connection between foreign mercenaries and the Manipur ethnic conflict., Geopolitical implications for India-US relations and regional stability., Strategic analysis of 'Hybrid Warfare' tactics in India's Northeast.

Continue reading