മാതൃഭൂമി - ഇന്ത്യാസ് – വി.കെ.സി കോഴിക്കോട് മാരത്തൺ; ആവേശമായി തുഷാരഗിരി ട്രക്കിങ്

കോഴിക്കോട്: മാതൃഭൂമി-ഇന്ത്യാസ്-വി.കെ.സി കോഴിക്കോട് മാരത്തൺ രണ്ടാമത് എഡിഷന്റെ ഭാഗമായി സംഘടിപ്പിച്ച തുഷാരഗിരി കമ്യൂണിറ്റി ട്രക്കിങ് ഏറ്റെടുത്ത് ജനങ്ങൾ. 200 ഓളം ആളുകളാണ് ഞായറാഴ്ച നടന്ന ട്രക്കിങ്ങിൽ പങ്കെടുത്തത്. പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. റൂറൽ എസ്.പി മെറിൻ ജോസഫ്, ഇന്ത്യാസ് വി.കെ.സി. മാനേജിങ് ഡയറക്ടർ വി.കെ.സി. റസാഖ്, മാതൃഭൂമി പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ.ആർ. പ്രമോദ് തുടങ്ങി നിരവധി പേർ പരിപാടിയുടെ ഭാഗമായി.
ഇന്ത്യാസ് വി.കെ.സി.യാണ് മാരത്തൺ ടൈറ്റിൽ സ്പോൺസർ. പവർഡ് ബൈ പാർട്ണർ മേയ്ത്ര ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ബാങ്കിങ് പാർട്ണർ-ഫെഡറൽ ബാങ്ക്, മാൾ പാർട്ണർ-കോഴിക്കോട് ലുലു മാൾ, റൈഡിങ് പാർട്ണർ-കെ.വി.ആർ. ഹ്യുണ്ടായ്.
Content Highlights: Second edition of the Mathrubhumi-India's-VKC Kozhikode Marathon featured a community trekking event., Over 200 people participated in the Sunday trekking at Tusharagiri., The event was flagged off by Kozhikode District Panchayat President Mily Mohan., Prominent figures including Rural SP Merin Joseph and VKC Rafeeq attended the launch.