വാർത്തയിലെ വാസ്തവത്തിനൊപ്പം; ഇന്ത്യൻ മാധ്യമലോകം മനസ്സു തുറക്കുന്നു

.
.

കൊച്ചി: സത്യത്തെക്കാൾ വേഗത്തിൽ അസത്യം പായുന്ന കാലത്ത് വാർത്തയിലെ വിശുദ്ധിയെയും വസ്തുതകളെയുംപറ്റി ഇന്ത്യൻമാധ്യമലോകം മനസ്സുതുറക്കുന്നു.  ‘മാതൃഭൂമി’യുടെ നേതൃത്വത്തിലാണ് സേക്രഡ് ഫാക്ട്‌സ് സംവാദമൊരുക്കുന്നത്.

വാർത്തകളിൽ വിദ്വേഷത്തിന്റെ വിഷംകലരുന്ന, സത്യവും വ്യാജവും കലരുന്ന, ഭരണകൂടങ്ങൾ മാധ്യമങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്ന, അന്വേഷണാത്മക പത്രപ്രവർത്തനം ഇല്ലാതാകുന്ന കാലഘട്ടത്തിലാണ് വാർത്തയിലെ വിശുദ്ധിയിലേക്ക് ഊന്നൽനൽകുന്ന സംവാദം.

നിർമിതബുദ്ധി മാധ്യമലോകത്തെയും ഭരിക്കാനൊരുങ്ങുമ്പോഴാണ് ഈ വിഷയങ്ങളെല്ലാം പ്രതിപാദിച്ച് ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകർ അണിനിരക്കുന്ന സെമിനാർ.

ഒക്ടോബർ എട്ടിന് എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് പരിപാടി. രജിസ്‌ട്രേഷൻ മുഖേനയാണ് പ്രവേശനം. കഴിഞ്ഞവർഷവും മാതൃഭൂമി സേക്രഡ് ഫാക്ട്‌സ് സംവാദമൊരുക്കിയിരുന്നു.

Content Highlights: Mathrubhumi to commemorate World News Day with Sacred Facts