വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതൃഭൂമി ഏജന്റ് അന്തരിച്ചു

പാലക്കാട്: പുഞ്ചപ്പാടത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതൃഭൂമി ഏജന്റ് ശരത് (27) അന്തരിച്ചു. പുഞ്ചപ്പാടം പാറയിൽ വീട്ടിൽ മണികണ്ഠന്റെ മകനാണ്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ശരത് മാങ്ങോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മഴയത്ത് പുഞ്ചപ്പാടം-ചെർപ്പുളശ്ശേരി പാതയിൽ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പുഞ്ചപ്പാടം നെല്ലിക്കാംതൊടി വീട്ടിൽ രഞ്ജിത്തിന്റെ മകൻ അരുൺ (17) ചികിത്സയിൽ തുടരുകയാണ്.
Content Highlights: Mathrubhumi news agent Sharath (27) succumbed to injuries from a bike accident., The accident occurred on the Punchappadam-Cherpulassery road during rain., Sharath was receiving treatment at Mangode Medical College ICU., Companion Arun (17) is currently undergoing treatment for injuries.