കയറ്റത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു; മണ്ണാർക്കാട് പിന്നിലേക്കുരുണ്ട കണ്ടെയ്നർ ലോറി കാറിലും കടയിലും ഇടിച്ച് അപകടം

#ന്യൂസ് ഡെസ്ക്
അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി
അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി

മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടി ഭാഗത്ത് നിയന്ത്രണംവിട്ട കണ്ടെയ്‌നർ ലോറി കാറിലും കടയിലുമിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.

പാലക്കാട്ടുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി ആൽത്തറ ഭാഗത്തെ കയറ്റംകയറുന്നതിനിടെ പെട്ടെന്ന് പിന്നിലേക്ക് വരികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. ഈസമയം കൂടുതൽ വാഹനങ്ങളില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി.

പിന്നിലേക്കുരുണ്ട ലോറി കാറിന്റെ വശത്തിലിടിച്ച് സമീപത്തെ തുണിക്കടയുടെ മുൻവശത്ത് ഇടിച്ചുനിന്നു. കടയുടെ മുൻവശത്തിന് കേടുപാടുകൾസംഭവിച്ചു. പത്തുമിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഉടൻ സ്ഥലത്തെത്തി. ലോറിക്ക് മറ്റു സാങ്കേതിക തകരാറുകളൊന്നുമില്ലാതിരുന്നതോടെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.