മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

മണ്ണഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ആണ് മരിച്ചത്.
അപകടത്തിൽ മണ്ണഞ്ചേരി സബീൽ മൻസിൽ സുധീറിന്റെ മകൻ സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിൻഷാദ് (20) എന്നിവർ നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ കൈചൂണ്ടി ജങ്ഷന് സമീപമായിരുന്നു അപകടം.
മണ്ണഞ്ചേരി അമ്പനാകുളങ്ങര കോളഭാഗം സൂര്യോദയം വീട്ടിൽ കെ.ബി. പ്രമോദിൻ്റെ ബൈക്കാണ് സംഘം മോഷ്ടിച്ചിരുന്നത്. തെരുവുനായയെ ഇടിച്ച് നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്ക് 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
Content Highlights: The third youth involved in the Mannanchery bike accident died during treatment., The deceased is identified as 19-year-old Shijas., Two other youths, Sabeel and Rinshad, died earlier at the scene of the accident., The accident occurred when the stolen bike hit a stray dog and crashed into an oncoming vehicle near Kaichoondi junction.