തുറവൂരിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

#സ്വന്തം ലേഖകൻ
രവി
രവി

തുറവൂർ(ആലപ്പുഴ): പുറത്തെ കുളിമുറിയിൽ കുളിക്കാൻ പോയ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. കോടന്തുരുത്ത് പഞ്ചായത്ത് പതിനേഴാം വാർഡ് എഴുപുന്ന തെക്ക് ചമ്മനാട്ട് തറയിൽ രവി (60)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീബ. മക്കൾ: രേഷ്മ, അമൽ.

Content Highlights: 60-year-old Ravi from Thuravoor died due to lightning strike, Incident occurred while bathing in an outdoor bathroom, Immediate medical aid at Thuravoor Taluk Hospital proved unsuccessful, Family details provided for the deceased