കോട്ടയത്ത് ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
അപകടത്തിൽ പെട്ട ട്രാവലറും ബൈക്കും, മരിച്ച അനന്തു
അപകടത്തിൽ പെട്ട ട്രാവലറും ബൈക്കും, മരിച്ച അനന്തു

കോട്ടയം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം ചീരാംകുഴിയിലാണ് അപകടം. പൊൻകുന്നം കൊപ്രാക്കളം തച്ചപ്പുഴയിൽ കെ. അനന്തു (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊപ്രാക്കളം സ്വദേശി അഭിനവിന് (20) പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം.

പാലാ ഭാഗത്തുനിന്ന് വന്ന ട്രാവലറും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻചക്രമുൾപ്പെടുന്ന ഭാഗം വേർപെട്ടു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും പൊൻകുന്നത്തെ സിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അനന്തു മരിച്ചു. അഭിനവിന് സാരമായ പരിക്കില്ല. കൊപ്രാക്കളം തച്ചപ്പുഴയിൽ കുഞ്ഞുമോന്റെ മകനാണ് മരിച്ച അനന്തു.

Content Highlights: A 23-year-old youth, K. Ananthu, lost his life in a severe Kottayam accident at Elikulam on the Pala-Ponkunnam road. His friend was injured when their scooter collided with a traveller van late Sunday night.