വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി; മകന് പൊള്ളലേറ്റു, സംഭവം തൃപ്പൂണിത്തുറയില്‍

ഏരൂര്‍: തൃപ്പൂണിത്തുറ ഏരൂരില്‍ വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് താമസിച്ചിരുന്ന വാടകവീടിന് ഇദ്ദേഹം തീയിട്ടത്. വീടിനകത്തുണ്ടായിരുന്ന മകന്‍ അരുണിന് ചെറിയതോതില്‍ പൊള്ളലേറ്റിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: man ends life after setting home on fire