വഴിപാട് മുടങ്ങി; ഭക്തയ്ക്ക് പണം തിരികെ നൽകി

മലയാലപ്പുഴ: ദേവീക്ഷേത്രത്തിൽ ബുധനാഴ്ച വലഞ്ചുഴി സ്വദേശിനിയായ ഒരു ഭക്ത ബുക്കുചെയ്തിരുന്ന ചതുശ്ശതം വഴിപാട് മുടങ്ങി. വഴിപാടുകാരിയുടെ പരാതിയെത്തുടർന്ന്, ദേവസ്വത്തിലേക്ക് നൽകിയ 9800 രൂപ തിരികെ നൽകി.
ഒരാഴ്ച മുൻപാണ്, വലഞ്ചുഴി സ്വദേശിനി മലയാലപ്പുഴ ക്ഷേത്രത്തിൽ ബുധനാഴ്ചത്തേക്ക് ചതുശ്ശതം ബുക്കുചെയ്തിരുന്നത്. ഉച്ചപ്പൂജയ്ക്കുശേഷം പ്രസാദം വാങ്ങാൻ ചെന്നപ്പോഴാണ് വഴിപാട് നടത്തിയിട്ടില്ലെന്നറിയുന്നത്. ഇതോടെ വഴിപാടുകാരി രോഷാകുലയായി. ദേവസ്വം ജീവനക്കാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ദേവസ്വത്തിലെ ഉന്നതർക്ക് ഇവർ പരാതി നൽകി.
ഒരാഴ്ച മുൻപാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി താൻ ചാർജെടുത്തതെന്ന് എ.ഒ. ലേഖ പറഞ്ഞു. ദേവസ്വം വാച്ചർമാരും പുതിയ ആൾക്കാരാണ്.
ചൊവ്വാഴ്ച വഴിപാടുകാരിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും, ഇതുകാരണമാണ് വഴിപാട് മുടങ്ങിയതെന്നുമാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞത്.
Content Highlights: Chathussatham ritual was not performed as scheduled on Wednesday., Devotee received a full refund of 9800 rupees after filing a complaint., Administrative officer cited communication failure as the primary reason for the lapse., New administrative and watcher staff were noted as recent additions to the temple management.