മലബാര്‍ എക്‌സ്പ്രസിലെ തീപ്പിടിത്തം: പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

മലബാർ എക്സ്പ്രസ്സ് ലഗ്ഗേജ് വാനിൽ ഉണ്ടായ തീപ്പിടിത്തം | ഫോട്ടോ : special arrangement
മലബാർ എക്സ്പ്രസ്സ് ലഗ്ഗേജ് വാനിൽ ഉണ്ടായ തീപ്പിടിത്തം | ഫോട്ടോ : special arrangement

തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്‌സ്പ്രസിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. 

തീപ്പിടിത്തമുണ്ടായ പാര്‍സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളില്‍ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

Content Highlights: Malabar Express fire: Parcel officer suspended

Content Highlights: