മേജര്‍ രവി BJP സംസ്ഥാന ഉപാധ്യക്ഷന്‍, സി. രഘുനാഥ് ദേശീയ കൗണ്‍സിലില്‍

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും അദ്ദേഹം നാമനിർദേശം ചെയ്തു.
ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Content Highlights: Major Ravi State Vice President, C Raghunath in the National Council, Nominated by K Surendran