വണ്ടിപ്പെരിയാർ കേസിൽ പോലീസിന്റെ വീഴ്ച: DGP-യുടെ വീട്ടുവളപ്പിലെത്തി മഹിളാമോർച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ച ചൂണ്ടിക്കാട്ടി ഡി.ജി.പിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി മഹിളാ മോർച്ചാ പ്രവർത്തകർ. ഡി.ജി.പിയുടെ വീട്ടുവളപ്പിൽ ചാടിക്കയറിയാണ് മഹിളാമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ചുരക്കുളം എം.എം.ജെ. എസ്റ്റേറ്റ് ലയത്തിൽ അർജുൻ സുന്ദറിനെ(24) തെളിവുകളുടെ അഭാവത്തിൽ, കട്ടപ്പന അതിവേഗ കോടതി വെറുതേവിട്ടിരുന്നു. പ്രതി, കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി വി. മഞ്ജുവിന്റെ വിധിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെയും പോലീസിന്റെയും വീഴ്ചകളും എണ്ണിപ്പറഞ്ഞിരുന്നു.
Content Highlights: mahila morcha protest on vandiperiyar case dgp home