ലിഫ്റ്റ് തകർന്ന് വീണു; തൃക്കാക്കര ഉണിച്ചിറയിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

#സ്വന്തം ലേഖിക
തകര്‍ന്നുവീണ ലിഫ്റ്റ്. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
തകര്‍ന്നുവീണ ലിഫ്റ്റ്. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

കൊച്ചി: തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റാണ് തകർന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ​ഗോഡൗണിലാണ് അപകടം ഉണ്ടായത്. ചുമട്ടുതൊഴിലാളിയായ നസീർ ലിഫ്റ്റിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Content Highlights: lift collapsed, porter death in Thrikakkara