ലൈഫ് മിഷന്‍ കേസ്: എം. ശിവശങ്കറിന്റെ ഇടക്കാലജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തി

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന് സുപ്രീംകോടതി സ്ഥിരംജാമ്യം അനുവദിച്ചു. കേസില്‍ ശിവശങ്കറിന് നേരത്തെ ഇടക്കാലജാമ്യം ലഭിച്ചിരുന്നു. ഈ ഇടക്കാലജാമ്യം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആരോഗ്യവിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞദിവസമാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
Content Highlights: Life Mission Case: The Supreme Court confirmed the interim bail of M. Sivashankar