വണ്ടിപ്പെരിയാറിൽ കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലി
ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലി

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ അരണക്കൽ ഗ്രാമ്പിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഗ്രാമ്പി നമ്പർ വൺ ഡിവിഷനിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് നാല് വയസോളം പ്രായം വരുന്ന ആൺപുലി കുടുങ്ങിയത്.

പെരിയാർ കടുവ സങ്കേതത്തിൽ നിന്നും ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിരുന്നത്. എന്നാൽ കടുവയ്ക്ക് പകരം പുലി കൂട്ടിലാവുകയായിരുന്നു. കൂട്ടിലായ പുലിയെ ആരോഗ്യപരിശോധനകൾക്ക് ശേഷം പെരിയാർ കടുവ സങ്കേതത്തിലേക്കോ അതല്ലെങ്കിൽ മൃഗശാലയിലേക്കോ മാറ്റാനാണ് വനംവകുപ്പ് അധികൃതരുടെ തീരുമാനം.