നെല്ലിയാമ്പതിയില്‍ റോഡരികില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

നെല്ലിയാമ്പതിയില്‍ റോഡരികില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലി
നെല്ലിയാമ്പതിയില്‍ റോഡരികില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലി

നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതിയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന റോഡരികില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വയറുപൊട്ടി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലാണ് പുലിയെ റോഡരികില്‍ കണ്ടെത്തിയത്. കൂനംപാലത്തിടുത്തുള്ള തേയിലത്തോട്ടത്തിന്റെ സമീപമുള്ള വഴിയിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

പുലിയുടെ ഒരു കൈ ഒടിഞ്ഞുതൂങ്ങിയ സ്ഥിതിയിലാണ്. ഏതെങ്കിലും വാഹനമിടിച്ചതാണോ അതോ മറ്റേതെങ്കിലും രീതിയില്‍ അപായം സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. നെല്ലിയാമ്പതി വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ ഉണ്ടാകും.

Content Highlights: leopard found dead in nelliyampathi road palakkad