കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: പിതാവും മകളും മരിച്ചു; സംഭവം ഗൾഫിൽനിന്ന് വന്നതിന് പിന്നാലെ

കുന്നംകുളം: തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സിബിയുടെ മൃതദേഹം കിണറ്റിൽനിന്നാണ് കണ്ടെത്തിയത്. അലീനയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും വിവരമുണ്ട്.
സിബിയുടെ ഭാര്യ ബീനയെയും മകൻ ആദിത്യയെയുമാണ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്. 17-കാരനായ ആദിത്യൻ ഭയന്ന് പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A four-member family attempted suicide in Kunnamkulam near Pazhanji MD College., The father, Cibi, and his daughter, Aleena, have passed away., Wife and son are in critical condition at the hospital., Preliminary reports indicate severe financial distress following job loss in the Gulf as the primary cause.