പാറശ്ശാല KSRTC ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് ഇടിമിന്നലേറ്റു

തിരുവനന്തപുരം: പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് ഇടിമിന്നലേറ്റ് പരിക്ക്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇടിയോടുകൂടി മഴ പെയ്ത സമയത്ത് ഡിപ്പോയിലുണ്ടായിരുന്ന ജീവനക്കാർക്കാണ് മിന്നലേറ്റത്. മിനിസ്റ്റീരിയൽ സ്റ്റാഫുകളായ ശോഭ, രേഖ, സെലിൻ മേരി, ജയ, സ്റ്റേഷൻ മാസ്റ്റർ ഷാബു എന്നിവർക്കാണ് മിന്നലേറ്റത്. ഷാബുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ബാക്കി നാലുപേരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Content Highlights: Five KSRTC employees, including station master Shabu and four ministerial staff members, sustained injuries in a lightning strike at the Parassala depot during heavy rains; all are undergoing treatment and out of danger.