കെ.എസ്.ആർ.ടി.സി. പച്ചപിടിക്കുന്നതായി കണക്കുകൾ; ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭം

#പ്രിൻസ് മാത്യു തോമസ്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കുകളാണിത്. ജൂലായ്‌മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ 4.6 ശതമാനമാണ് പ്രവർത്തനലാഭം. ടിക്കറ്റേതര വരുമാനം കൂടി ഉൾപ്പെടുത്തിയാൽ ലാഭശതമാനം കൂടും.

ദക്ഷിണമേഖലയാണ് ലാഭശതമാനത്തിൽ മുന്നിൽ. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), ഉത്തരമേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകൾ ലാഭത്തിലും 23 യൂണിറ്റുകൾ നഷ്ടത്തിലുമാണ്. 19 യൂണിറ്റുകൾ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കെത്തി. ലാഭത്തിൽ പോയിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്ടത്തിലേക്കു പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രവർത്തനം മെച്ചപ്പെടുത്തിനഷ്ടം കുറച്ചവയുടെ പട്ടികയിൽ 18 യൂണിറ്റുകൾ ഇടംപിടിച്ചു. കൊടുങ്ങല്ലൂർ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാൾ പ്രവർത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി. പൂവാർ(0.3), വെള്ളറട(0.6), കാട്ടാക്കട(0.8), സിറ്റി(0.8), കണിയാപുരം(0.5), പത്തനംതിട്ട(1.0) എന്നീ യൂണിറ്റുകളാണ് പ്രവർത്തനലാഭം കുറഞ്ഞത്.

നഷ്ടത്തിൽനിന്ന് ലാഭത്തിലായ യൂണിറ്റുകൾ

* ചാലക്കുടി

* മാവേലിക്കര

* പൊന്നാനി

* തൊട്ടിൽപാലം

* ചിറ്റൂർ

* എറണാകുളം

* തിരുവനന്തപുരം സെൻട്രൽ

* കൂത്താട്ടുകളം

* വടക്കാഞ്ചേരി

* കായംകുളം

* കോട്ടയം

* ആലപ്പുഴ

* കാസർകോട്

* വൈക്കം

* ചങ്ങനാശ്ശേരി

* താമരശ്ശേരി

* റാന്നി

* മല്ലപ്പള്ളി

Content Highlights: KSRTC Departmental report-4.6 percent operating profit