യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി. ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി

കൊടുവായൂർ: പല്ലശ്ശനയിൽനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനുമുന്നിൽനിന്നും ആളെക്കയറ്റിയ ശേഷം വണ്ടി കുറച്ച് മുന്നോട്ടുനീങ്ങിയപ്പോഴാണ് സ്റ്റിയറിങ് ഇളകിയത്.
ബസിന് അധികവേഗം ഇല്ലാതിരുന്നതിനാൽ ഡ്രൈവർ പതുക്കെ നിർത്തി. പിന്നീട് യാത്രക്കാരെയിറക്കി കെ.എസ്.ആർ.ടി.സി.യുടെ മറ്റൊരു ബസിൽ കൊണ്ടുപോയി. സ്കൂളിൽ കലോത്സവം നടക്കുന്നതിനാൽ റോഡിൽ കുട്ടികളുണ്ടായിരുന്നു.
Content Highlights: KSRTC Priyadharshini bus steering detached while moving from Koduvayur., Low speed allowed the driver to stop the vehicle safely., No casualties reported as children and passengers were safe near the school., Passengers were shifted to another KSRTC bus to continue their journey.