കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരിക്ക്

വൈത്തിരി : വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു. തളിമല സ്വദേശി ശീവള്ളിയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വൈത്തിരി ബസ് സ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പിന്‍വാതിലിലൂടെ ശീവള്ളി പുറത്തേക്ക് വീഴുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിന് തൊട്ടുപുറകിലായി വന്ന സ്വകാര്യ ബസ് ഉടന്‍ ബ്രേക്ക് ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള ഓട്ടോമാറ്റിക് ഡോറുള്ള സൂപ്പര്‍ഫാസ്റ്റ് ബസായിരുന്നു ഇത്. സാധാരണ ഗതിയില്‍ ഡബിള്‍ ബെല്‍ അടിച്ചുകഴിഞ്ഞാല്‍ വാതില്‍ അടച്ചിട്ട് വേണം ബസ് മുന്നോട്ടെടുക്കാന്‍. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ബസിന്റെ വാതിലുകള്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ബസിന്റെ ഓട്ടോമാറ്റിക് ഡോറിന് തകരാറുള്ളതായി കണ്ടെത്തി.
അപകടത്തില്‍ പെട്ട ശീവള്ളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Content Highlights: KSRTC bus Accident Vythiri
Content Highlights: