കോഴിക്കോട് തിരുവമ്പാടിയില്‍ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

#സ്വന്തം ലേഖിക
കോഴിക്കോട് തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം | സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ്‌
കോഴിക്കോട് തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം | സ്‌പെഷ്യല്‍ അറേഞ്ച്‌മെന്റ്‌

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ആനക്കാം പൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ  ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്.

തിരുവമ്പാടി - ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍നിന്ന് ആനക്കാംപൊയിലിലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 40-ഓളം ആളുകളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ഉള്ളത്. 

അപകടത്തേക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സി സി.എം.ഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു.

Content Highlights: ksrtc bus accident thiruvambady kozhikode