വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി. ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

മാപ്രാണം: വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകൻ മനോജ് (46) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിൽ മാവേലി സ്റ്റോറിന് സമീപമുള്ള വൈദ്യുതിക്കാലിൽ തകരാർ പരിഹരിക്കാൻ കയറിയതായിരുന്നു. ഷോക്കേറ്റ ഉടനെ മനോജിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Fatal electrocution of KSEB lineman Manoj (46) in Mapranam., Incident occurred while repairing a power line near Maveli Store., Immediate medical intervention at local and Thrissur hospitals failed to save his life.