വൈദ്യുതി പ്രതിസന്ധി: കാരണം കഴിഞ്ഞ സർക്കാരിന്റെ നടപടികളാണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് കെപിസിസി യോഗം

തിരുവനന്തപുരം:സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയിൽ കൂടുതൽ വിശദീകരണം വേണ്ടതുണ്ടെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം. പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സർക്കാരിന്റെ നടപടികളാണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും യോഗം നിർദേശിച്ചു.
സംസ്ഥാനത്ത് ദിവസങ്ങളായി വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. വൈകീട്ട് ആറുമണി മുതലുള്ള പീക്ക് സമയത്താണ് പലതവണയായി വൈദ്യുതി മുടങ്ങുന്നത്. സമയം മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി മുടക്കത്തിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
അതേസമയം എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചൂട് കൂടിയതും മഴ കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. വൈദ്യുതി ഉപഭോഗം വലിയ തോതിൽ കൂടി. എന്നാൽ ഇതനുസരിച്ച് ഉത്പാദനം വർധിപ്പിക്കാൻ കഴിയുന്നില്ല. കൂടിയ തുക നൽകിയാൽ പോലും പീക്ക് സമയത്ത് വൈദ്യുതി ലഭിക്കുന്നില്ല. കേരളത്തിൽ മാത്രമല്ല, രാജ്യമാകെയുള്ള പ്രതിസന്ധിയാണ് ഇതെന്നും അധികൃതർ പറയുന്നു.
Content Highlights: The KPCC executive meeting called for a public explanation regarding Kerala's power crisis, attributing the shortages to the previous government's policies, as load shedding causes widespread anger across the state.