എ.ഐ.സി.സി. സെക്രട്ടറി കെ.പി മോഹനന് വാഹനാപകടത്തിൽ പരിക്ക്

കോട്ടയം: എ.ഐ.സി.സി. സെക്രട്ടറി കെ.പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലാ ചക്കാമ്പുഴയിൽ വച്ചായിരുന്നു അപകടം. കാലിനുൾപ്പെടെ പരിക്കേറ്റ മോഹനനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരക്കായിരുന്നു അപകടം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞു മടങ്ങിവരുകയായിരുന്നു. ഡ്രൈവർക്കും പരിക്കേറ്റു.കാലിന് പൊട്ടലുണ്ടെന്നും ഒരു മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായാണ് വിവരം.
Content Highlights: AICC secretary K.P. Mohanan injured in a car accident near Pala