വി. വസീഫിന്റെ മാതാവ് വഹീദ അന്തരിച്ചു

#ന്യൂസ് ഡെസ്‌ക്
വഹീദ
വഹീദ

കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവ് വഹീദ (61) അന്തരിച്ചു. സംസ്‌കാരം രാവിലെ പതിനൊന്ന് മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.

വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച അക്കൗണ്ട്‌സ് ഓഫീസർ വി. വീരാൻകുട്ടിയാണ് ഭർത്താവ്. മറ്റു മക്കൾ: വസീത(എസ്‌കെയുപി സ്‌കൂൾ കൊടിയത്തൂർ), വസീജ. മരുമക്കൾ: ജംഷീദ് പട്ടണയിൽ, (സീനിയർ ക്ലർക്ക് കേരള പോലീസ്), ലബീദ് കെ. അബ്ദുൽ ഗഫൂർ, അർഷിദ (ഹോമിയോ ഡോക്ടർ).

Content Highlights: Waheeda, mother of V. Vaseef, passed away at the age of 61., She was the wife of retired accounts officer V. Veerankutty., The funeral is scheduled for 11 AM at the South Kodiyathur Juma Masjid Khabarsthan.