ഷഹബാസിന്റെ കൊലപാതകം; മെറ്റയോട് വിവരങ്ങൾതേടി അന്വേഷണസംഘം, ഓഡിയോകളുടെ ഉറവിടം പരിശോധിക്കും

#സ്വന്തം ലേഖിക
മരിച്ച ഷഹബാസ് | Photo: By Special Arrangement
മരിച്ച ഷഹബാസ് | Photo: By Special Arrangement

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർഥി ഷഹബാസിൻറെ കൊലപാതകത്തിൽ മെറ്റയോട് വിശദീകരണം തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടത്.

ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് മെയിൽ സന്ദേശം അയച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾക്കായി ഉപയോ​ഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട്. 

കോഴിക്കോട്‌ താമരശ്ശേരിയിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മൂലമായിരുന്നു ഷഹബാസിന്റെ അന്ത്യം. അതിനിടെ, ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.  ആക്രണമത്തിന് ശേഷം നടന്ന ചാറ്റുകൾ ആണ് പുറത്തുവന്നത്. ഷഹബാസിനെ കൊല്ലണമെന്ന് പറയുന്നത് ഓഡിയോയിൽ വ്യക്തമായിരുന്നു. 
 

Content Highlights: Kozhikode Shahabaz, the Teen Murder, Police Seek Meta`s Help to get more details