15 വിഷബോംബുകളെന്ന് ഇമെയിൽ സന്ദേശം; കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി

#സ്വന്തം ലേഖകൻ
ജില്ലാ കോടതിയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയപ്പോള്‍
ജില്ലാ കോടതിയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയപ്പോള്‍

കോഴിക്കോട്: ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് ഭീഷണിസന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

അലക്‌സ് പോൾ മേനോൻ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നാണ് ബോംബ് ഭീഷണി വന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്തപ്പോൾ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം. ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. സ്‌ഫോടനത്തിന്റെ സമയം ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായിരിക്കുമെന്ന് എനിക്കറിയില്ല.ഒരു റിസ്‌ക് എടുക്കരുത് ഇതൊരു വ്യാജ ഭീഷണിയല്ല.കോടതി ജഡ്ജി ചേമ്പറിൽ 15 സയനയ്ഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്‌ഫോടനം നടത്തും. ഇങ്ങനെയാണ് മെയിലിൽ എഴുതിയിരിക്കുന്നത്.

ഇമെയിൽ സന്ദേശം ലഭിച്ചതിന് പിന്നാലെ തന്നെ കോടതിയിലെ ജീവനക്കാരി പോലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് പോലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

Content Highlights: A hoax bomb threat was sent to the Kozhikode District Judge's office via email., Authorities conducted thorough checks with bomb and dog squads., The threat was officially declared fake after no suspicious items were found., Police have initiated an investigation into the origin of the email.