കോഴിക്കോട്ട് നിയന്ത്രണംവിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറി; രണ്ട് സ്ത്രീകൾക്ക് പരിക്ക്

കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിയന്ത്രണംവിട്ട കാർ ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറി യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. നിലമ്പൂർ സ്വദേശിനികൾക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
മാവൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാർ പൂവാട്ടുപറമ്പ് അങ്ങാടിയിൽവെച്ച് പെട്ടെന്ന് നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
സമീപത്തെ കടകളിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരെ കാറിന് പുറത്തെത്തിച്ച് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകട സമയത്ത് ബസ് സ്റ്റോപ്പിൽ മറ്റൊരു യാത്രക്കാരി ബസ് കാത്ത് നിൽപ്പുണ്ടായിരുന്നു. കാർ നിയന്ത്രണംവിട്ട് വരുന്നത് കണ്ടതോടെ ഇവർ ഓടി മാറിയതിനെത്തുടർന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു.
Content Highlights: A speeding car lost control and crashed into a bus stop at Poovattuparamba, Kozhikode.