കോഴിക്കോട് ബസ്സിടിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട്: മാങ്കാവ് വളയനാട് ക്ഷേത്രത്തിന് സമീപം ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുരുവട്ടൂർ പറമ്പിൽ ചാലിൽ ഹൗസിൽ ഒ.പി. റഷീദ (52) ആണ് മരിച്ചത്. ഗോവിന്ദപുരത്തുനിന്ന് കോഴിക്കോട് ടൗണിലേക്കു പോവുകയായിരുന്ന പുലരി എന്ന ബസാണ് അപകടമുണ്ടാക്കിയത്.
വളയനാട് ക്ഷേത്രത്തിന് മുന്നിലെ സ്റ്റോപ്പിൽ നിർത്തി മുന്നോട്ട് എടുക്കുന്നതിനിടെ ബസ് റഷീദയെ ഇടിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന് സമീപത്തെയും ബസിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: A 52-year-old woman tragically lost her life after being struck by a bus near the Valayanad temple in Kozhikode, prompting an active police investigation and vehicle custody.