ബീച്ച് ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ്

ബീച്ച് ക്രിക്കറ്റ് ക്ലബ് നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഫരേര ടീം മുഖ്യാതിഥി കെ. ജയന്ത് എം.എല്‍.എ.യ്ക്കൊപ്പം ട്രോഫിയുമായി
ബീച്ച് ക്രിക്കറ്റ് ക്ലബ് നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഫരേര ടീം മുഖ്യാതിഥി കെ. ജയന്ത് എം.എല്‍.എ.യ്ക്കൊപ്പം ട്രോഫിയുമായി

കോഴിക്കോട്: ബീച്ച് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 50 വയസ്സ് കഴിഞ്ഞവരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഫരേര ചാമ്പ്യൻമാരായി. ടീം വോൾവോയെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ മികച്ച കളിക്കാരനായി പി.ടി. മസൂദിനെ തിരഞ്ഞെടുത്തു.

വിജയികൾക്ക് കെ. ജയന്ത് എം.എൽ.എ. സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.സി.സി. പ്രസിഡന്റ് എൻ. കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു. ഫൗസൽ ഹസ്സൻ, സി.ഇ.വി. താരിഖ്, അലി അബ്ദുള്ള, യാസർ അലി, പി.വി. സുബൈർ, എസ്.എം. സാലിഹ്, പി.ടി. സുഹൈൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Team Farera won the over-50s cricket tournament organized by the Beach Cricket Club in Kozhikode., Team Volvo finished as the runners-up after losing in the final., P.T. Masood was awarded the title of the best player of the tournament., MLA K. Jayanth distributed the prizes to the winners.