ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

#സ്വന്തം ലേഖകൻ
അജല്‍ പ്രവീണ്‍
അജല്‍ പ്രവീണ്‍

കൊയിലാണ്ടി: ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നരക്കോടാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ തെരുവുനായ കുറുകെ ചാടിയതാണ് ബൈക്ക് നിയന്ത്രണം വിടാനിടയാക്കിയത്.

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അവിടെവെച്ച് മരിക്കുകയായിരുന്നു. പിതാവ്: പ്രവീൺ കുമാർ. മാതാവ്: മഞ്ജുഷ. സഹോദരൻ: അർജുൻ പ്രവീൺ.

Content Highlights: Plus one student Ajal Praveen (16) died in a bike crash., Accident occurred at Narakode, Iringath due to a stray dog crossing the road., Incident took place on Tuesday night around 9:30 PM after gym training., Passed away at a private hospital in Kozhikode despite receiving initial treatment at Koyilandy Taluk Hospital.