മോഷ്ടിച്ച സൈക്കിളിന്റെ 'വിലയറിഞ്ഞ' കള്ളന്‍ അത് വഴിയില്‍ ഉപേക്ഷിച്ചു; ആറാംക്ലാസുകാരന്‍ ആദിദേവ് ഹാപ്പി

കോഴിക്കോട്: മോഷ്ടിച്ച സൈക്കിള്‍ അതിന്റെ ഉടമയ്ക്ക് വിലമതിക്കാനാവത്തതാണെന്ന് തിരിച്ചറിഞ്ഞ കള്ളന്‍ സൈക്കിള്‍ വഴിയില്‍ ഉപേക്ഷിച്ചു. ആറാം ക്ലാസുകാരന് പരീക്ഷ വിജയിച്ചതിനു സമ്മാനമായി കിട്ടിയതാണു സൈക്കിള്‍ എന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളന്‍ സൈക്കിള്‍ ഉപേക്ഷിച്ചത്.
കൊയിലാണ്ടി പന്തലായനി സ്വദേശിയായ ആദിദേവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സൈക്കിള്‍ ആരോ മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് ഏറെ ആശിച്ച് ഒരു സൈക്കിള്‍ ആദിദേവിന് കിട്ടിയത്.
പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിച്ചപ്പോള്‍ അച്ഛനും അമ്മയും വാങ്ങിക്കൊടുത്തതായിരുന്നു 8000 രൂപയുടെ സൈക്കിള്‍. മോഷണം പോയതോടെ സംഭവത്തില്‍ ആദിദേവ് കൊയിലാണ്ടി പോലീസില്‍ പരാതിയും നല്‍കി. ആദിദേവിന്റെ സൈക്കിള്‍ പോയത് വാര്‍ത്തയാവുകയും ചെയ്തു.
വാര്‍ത്തയിലൂടെ വിവരമറിഞ്ഞ നാട്ടുകാരിലൊരാളാണ് സൈക്കിള്‍ വഴിയില്‍ കിടക്കുന്നത് കണ്ടത്. ഉടനെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത സൈക്കിള്‍ കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബിജു ആദിദേവിന് തിരികെ നല്‍കി.
Content Highlights: koyilandi school student bicycle theft