ഹാള്‍ടിക്കറ്റിലേത് മകളുടെ കയ്യക്ഷരമല്ല, പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണം-ഷാജി

കോട്ടയം: തന്റെ മകള്‍ കോപ്പിയടിക്കില്ലെന്നും മകളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നും മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അച്ഛന് ഷാജി. തന്റെ മകള്‍ കോപ്പിയടിക്കില്ലെന്നും മകളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നും മാനസിക പീഡനം സഹിക്കവയ്യാതെയാണ് മരണമെന്നും ഷാജി ആരോപിച്ചു.
"എന്റെ കുട്ടിക്ക് നീതി കിട്ടണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. എന്റെ കുട്ടി ഒരിക്കലും കോപ്പി അടിക്കുകയില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണം എന്ന് മാത്രമേ പറയാനുള്ളൂ", ഷാജി വാര്‍ത്താ സമ്മളനത്തില്‍ പറഞ്ഞു.
പരീക്ഷയെഴുതാന്‍ പോയി കാണാതായ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴ്ച 11.30-നാണ് മീനച്ചിലാറ്റില്‍ കണ്ടെത്തുന്നത്. പഠനത്തില്‍ സമര്‍ഥയായ വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്ന് ആരോപിച്ച് ഉത്തരക്കടലാസ് പിടിച്ചെടുത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് നേരത്തെ ഷാജി ആരോപിച്ചിരുന്നു.
അതേ സമയം ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിയിരുന്നതായി കോളേജ് അധികാരികള്‍ ആരോപിച്ചിരുന്നു ഇത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് തന്റെ മകളുടെ കയ്യക്ഷരം അല്ലെന്നാണ് ഷാജി പറയുന്നത്.
"ആ ഹാള്‍ടിക്കറ്റിലേത് എന്റെ കുട്ടിയുടെ കൈയ്യക്ഷരം അല്ല. അതവര് തന്നെ എഴുതിപിടിപ്പിച്ചതാണ്." ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലിന് മെമമോറിയല് കോളേജിലെ പ്രിന്‍സിപ്പാളിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പല്‍ അഞ്ജുവിനെ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. കുട്ടിയെ തെറ്റിദ്ധാരണയുടെ പുറത്ത് അച്ഛന് പിടിച്ചതാണെന്നും നല്ല മാര്‍ക്കോടു കൂടിയാണ് അഞ്ജു ഇതുവരെയുള്ള പരീക്ഷകളില്‍ പാസായതെന്നും ഷാജി പറഞ്ഞു.
കാഞ്ഞിരപള്ളിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജുവിന് ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളേജാണ് പരീക്ഷാകേന്ദ്രമായി അനുവദിച്ചത്. ശനിയാഴ്ച പരീക്ഷ കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്താഞ്ഞതിനാല്‍ അച്ഛന് ഷാജി ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. കൂട്ടുകാരെ വിളിച്ചപ്പോള്‍ പരീക്ഷാ പേപ്പര്‍ പിടിച്ചെടുത്ത കാര്യം പറഞ്ഞു. പരീക്ഷ പൂര്‍ത്തിയാക്കാതെ കുട്ടി ഹാളില്‍നിന്ന് പോയതായും അറിയിച്ചു. തുടര്‍ന്ന് ഷാജി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്കി.
കോളേജ് പരിസരത്ത് കുടുംബം തിരച്ചിലും നടത്തി. ഷാജിയുടെ മരുമകന് പ്രവീണ്‍ ശനിയാഴ്ച കോളേജിലെത്തി സംസാരിച്ചപ്പോള്‍ മോശമായി പ്രതികരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പ്രവീണ്‍ കോളേജിലെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടു. രണ്ടുമണിയോടെ പേപ്പര്‍ പിടിച്ചെടുക്കുന്നതും കുട്ടി 45 മിനിറ്റ് ഹാളില്‍ വെറുതെ ഇരിക്കുന്നതും പിന്നീട് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
കോപ്പിയടിച്ചെങ്കില്ത്തന്നെ വിവരങ്ങള്‍ രക്ഷിതാക്കളെയോ പഠിച്ച കോളേജിനെയോ അറിയിച്ചിരുന്നില്ലെന്ന ആക്ഷേപം നിലനില്ക്കുന്നു. കാണാതായ രാത്രി പോലീസ് തിരക്കിയപ്പോള്‍ മാത്രമാണ് കോളേജ് വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍, കോപ്പി പിടിച്ചതിനാല്‍ തുടര്‍നടപടിക്കായി വിദ്യാര്‍ഥിനിയോട് ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ കുട്ടി പുറത്തേക്കുപോയെന്നം പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് ഞാറക്കാട്ടില്‍ പറഞ്ഞു. മറ്റൊരു കോളേജിലെ കുട്ടിയായതിനാല്‍ ഫോണ്‍ നമ്പരോ മറ്റ് വിവരങ്ങളോ ഇല്ലായിരുന്നെന്നും അദ്ദേഹം വിശദമാക്കി.
content highlights: Kottayam pala college student anju's death, father accuses principal and Teachers
Content Highlights: