ഒടുവിൽ അലനും യാത്രയായി, കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലുപേരും ഇനി ഓർമകളിൽ

#ന്യൂസ് ഡെസ്ക്
അലൻ തോമസ്
അലൻ തോമസ്

കോട്ടയം: ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ അലൻ തോമസ് (12) ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. സംസ്‌കാരം പിന്നീട് നടക്കും.

അലന്റെ മാതാപിതാക്കളായ ചിറപ്പുറത്ത് വീട്ടിൽ തോമസ്, ജോത്സന തോമസ്, സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞിരുന്നു. കീടനാശിനി ഉള്ളിൽച്ചെന്ന നിലയിലാണ് ഇവരെ മെഡിക്കൽ കോളജിലെത്തിച്ചത്. 

കോട്ടയം എസ്.പിയുടെ നേതൃത്വത്തിൽ കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് ഊർജിത അന്വേഷണം നടക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)