കോട്ടയം ചിങ്ങവനം ജങ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു

കോട്ടയം: എം.സി റോഡിൽ ചിങ്ങവനം ജങ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കാർ യാത്രക്കാരായ മാന്നാർ സ്വദേശികളായ നിഹാൽ (26) ഒപ്പമുണ്ടായിരുന്ന മഞ്ജു, ലോറി ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചിങ്ങവനം ജങ്ഷനിലായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ കാണാനായി കാറിൽ പോയ മാന്നാർ സ്വദേശികളുടെ കാർ എതിർ ദിശയിൽ നിന്നും കായംകുളത്തേയ്ക്ക് വാഴക്കുലയുമായി എത്തിയ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു. അപകടത്തിൽപ്പെട്ടവരെ ലോറിയിൽ നിന്നും, കാറിൽ നിന്നും ഡ്രൈവർമാരെ അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ചിങ്ങവനം പൊലീസ് സംഘവും ചേർന്നാണ് രക്ഷപെടുത്തിയത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗത തടസവും ഉണ്ടായി.
Content Highlights: Car and lorry collision occurred at Chingavanam junction., Couple injured and admitted to Kottayam Medical College Hospital., Changanassery Fire Force rescued passengers trapped in the vehicle., Overturned lorry was cleared using a crane to restore traffic.