പെരുവന്താനത്ത് ലോറിയുടെ ടയറുകൾ പൊട്ടി റോഡിൽക്കുടുങ്ങി, വൻ ഗതാഗതക്കുരുക്ക്

#ന്യൂസ് ഡെസ്ക്ക്
ഗതാഗതക്കുരുക്കിലകപ്പെട്ട വാഹനങ്ങൾ
ഗതാഗതക്കുരുക്കിലകപ്പെട്ട വാഹനങ്ങൾ

ഇടുക്കി: കൊട്ടാരക്കര-ദിണ്ടിക്കൽ ദേശീയപാതയിലെ പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ലോഡുമായി വന്ന ടോറസ് ലോറിയുടെ രണ്ട് ടയറുകൾ പൊട്ടി വഴിയിൽ കുടുങ്ങി. രാവിലെ പത്തരയോടെയാണ് സംഭവം. ഇതുമൂലം കഴിഞ്ഞ അഞ്ച് മണിക്കൂറായി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയെങ്കിലും വണ്ട നടപടികൾ സ്വീകരിച്ചില്ല.

ആംബുലൻസുകളടക്കം ബ്ലോക്കിൽപ്പെടുന്ന സാഹചര്യമുണ്ടായി. റോഡിന്റെ ഒരു വശത്തിലൂടെ മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ശബരിമല തീർഥാടകരെ ഉൾപ്പെടെ തിരക്ക് വലച്ചു. ഇരുവശങ്ങളിലേക്കുമായി ഏകദേശം രണ്ട് കിലോമീറ്ററോളമാണ് ഗതാഗത തടസ്സമുള്ളത്.

Content Highlights: Kottarakkara-Dindigul Highway Blocked: Tyre Incident Disrupts Traffic for Hours