ബസ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്, നടുക്കുന്ന വീഡിയോ

#ന്യൂസ് ഡെസ്ക്

കൊട്ടാരക്കര ഓയൂർ റോഡിൽ നെല്ലിക്കുന്ന് ചുങ്കത്തറ സമീപം സ്വകാര്യ ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടോടെ ആയിരുന്നു അപകടം. രാജധാനി, മൂൺലൈറ്റ് എന്നീ ബസുകൾ ആണ് നേർക്കുനേർ ഇടിച്ചത്. ബസിന്റെ ഡ്രൈവർക്ക് ഗുരുതര പരിക്ക് പറ്റി. പരിക്കേറ്റ യാത്രക്കാരെയും ഡ്രൈവറെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും. നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Content Highlights: A bus collision on Kottarakkara-Oyoor road resulted in injuries. The accident involved Rajadhani and Moonlight buses, with rescue efforts underway.